പ്രണയിക്കുന്നവര്‍ക്ക് കാവലാളാകാന്‍ പ്രണയസേന വരുന്നു…

തിരുവനന്തപുരം: പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന കെവിന്റെയും ജീവിതം ആരംഭിക്കുന്നതിന്‌ മുന്‍പേ പ്രാണനാഥനെ നഷ്ടപ്പെട്ട നീനുവിന്റെയും ദുരവസ്ഥ ഇനിയാര്‍ക്കും വരാതിരിക്കാന്‍ പ്രണയിനികളെ സംരക്ഷിക്കാന്‍ ‘പ്രണയസേന’ വരുന്നു.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസ്’ ആണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ഒരു വര്‍ഷത്തിനകം ഒരു ലക്ഷംപേര്‍ക്ക് പരിശീലനം നല്‍കി, ‘പ്രണയിക്കുന്നവര്‍ക്ക് കാവലാളാക്കുക’ എന്നതാണ് സംഘടനയുടെ ലക്ഷ്യം.

രാജ്യത്തൊട്ടാകെ ഇതിനോടകം 52,000 പ്രണയ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത സംഘടനയാണ് ലവ് കമാന്‍ഡോസ്. സേനയുണ്ടാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്നിക് ഹാളില്‍ ഈ മാസം 22ന് കൂട്ടായ്മ സംഘടിപ്പിക്കും.

പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാനും പ്രണയത്തിന്‍റെ പേരില്‍ കമിതാക്കള്‍ കുഴപ്പത്തിലാകാതിരിക്കാനുമാണ് സേന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ലവ് കമാന്‍ഡോസ് കേരളാ ചീഫ് കോഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts