കടം വാങ്ങിയ പണം തിരികെ വാങ്ങാൻ വന്ന യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: കടം വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി.

കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഉള്‍പ്പടെ നാലുപേരെ കൊപ്പള പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തായ ലക്ഷ്മണന്‍ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു.

  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍

ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്നാണ് ഭര്‍ത്താവിനെ അറിയിച്ചത്. കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

ലക്ഷ്മണനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യം നല്‍കിയെന്നും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി.

കൂട്ടബലാത്സംഹത്തിന് ഇരയായ യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts