ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം; കേരള ആര്‍ടിസിയിലും വരുന്നു ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്

ബെംഗളൂരു: ബസുകള്‍ കാലിയായ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനന്തര റൂട്ടുകളില്‍ സ്വകാര്യ ബസുകളെപോലെ കേരള ആര്‍ടിസിയിലും ഡൈനാമിക് ടിക്കറ്റ് പ്രൈസിങ് സംവിധാനം.

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുളള പ്രീമിയം എസി ബസുകളിലാണ് പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഇതുണ്ടാവുക.

കഴിഞ്ഞ ദിവസം കേരള ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഡൈനാമിക് ടിക്കറ്റ് പ്രൈസിങിന് അനുമതി നല്‍കിയിരുന്നു. എന്ന് നിലവില്‍ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പ്രവര്‍ത്തി ദിവസങ്ങളില്‍ ബസുകള്‍ ഒരുഭാഗത്ത് ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം കുറയ്്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇടദിവസങ്ങളില്‍ കേരള ആര്‍ടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുറവാണ്. യാത്രാ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുളളവ തിരഞ്ഞെടുക്കുന്നതാണ് പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts