രാഹുലും പ്രിയങ്കയും ഇവിടേക്ക് എത്തുന്നതിൽ സന്തോഷം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മോദിയുടെ പേര് പരാമര്‍ശിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയാണെന്നും അഴിമതി എന്നാല്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹ്യനീതിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാല്‍ നിലവിലെ ബിജെപി സര്‍ക്കാര്‍ എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ധിപ്പിക്കുകയും ആഭ്യന്തര സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നും ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
[masterslider id="10"]

Related posts

Click Here to Follow Us