അധികാരത്തിൽ എത്തിയാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം ഇൻഷുറൻസ്; രാഹുൽ ഗാന്ധി

ബെംഗളൂരു:കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ഡീസലിന് 25 രൂപ സബ്സിഡി എന്നിവയും ലഭിക്കും. ഉഡുപ്പി ജില്ലയിലെ കാപ്പു മണ്ഡലത്തിൽ വ്യാഴാഴ്ച മീൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെയാണ് മത്സ്യ തൊഴിലാളി ക്ഷേമം നിർവ്വഹിക്കുന്ന ഈ പദ്ധതികൾ  നടപ്പാക്കും . പാവങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട…

Read More

തെരഞ്ഞെടുപ്പിന് മുൻപ് 6 ദിവസം, 22 റാലികൾ സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു 

ബെംഗളൂരു:അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിൽ മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.

Read More

വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പൊതുഗതാഗതത്തിൽ വനിതകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തു. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ മറ്റു വാഗ്ദാനങ്ങൾ.

Read More

രാഹുലും പ്രിയങ്കയും ഇവിടേക്ക് എത്തുന്നതിൽ സന്തോഷം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Read More

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു

ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച്‌ തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…

Read More

തൃശൂർ പൂരം, 48 മണിക്കൂർ മദ്യ നിരോധനം

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിൽപനയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Read More

വസ്ത്രധാരണ രീതി; ബിഗ് ബോസ് താരത്തിനു റെസ്റ്റോറന്റിൽ വിലക്ക് 

ഫാഷന്‍ സെന്‍സ് കൊണ്ട് പ്രശസ്തയായ ബോളിബുഡ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്. ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ആരാധകരുമായി പങ്കുവച്ചത്. തന്റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്‍റ് വിലക്കേര്‍പ്പെടുത്തിയതെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു “എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ?!?!.. ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്‍റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്‍റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല. അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ്…

Read More

ബിഗ് ബോസ് സീസൺ 5 ലെ പേർളിയും ശ്രീനീഷും

ബിഗ് ബോസ് സീസൺ 5 ഷോ തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലെ ചരിത്രം ആവർത്തിക്കാൻ തുടക്കത്തിൽ തന്നെ ചില മത്സരാർത്ഥികൾ ലവ് ട്രാക്ക്‌ പിടിച്ചു മുന്നോട്ട് പോവാൻ ശ്രമിച്ചിരുന്നു. എന്നാൽ പലതും പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. ദേവു, വിഷ്ണു, അഞ്ചുസ് ഉൾപ്പെടെയുള്ള മത്സരാർത്ഥികളുടെ ഗെയിം പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു പ്രണയം മൊട്ടിട്ടതായാണ് ബിഗ് ബോസിലെ ചർച്ച വിഷയം. സാഗർ, സെറീന എന്നിവരുടെ പെരുമാറ്റം ആണ്…

Read More

കർണാടകയിൽ കോൺഗ്രസ്‌ ജയം സുനിശ്ചിതം ; ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ. ശിവകുമാര്‍ . 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

‘പ്രവീൺ നിലയ’ ബന്ധുക്കൾക്ക് കൈമാറി

ബെംഗളൂരു :സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ സ്വപനം സാക്ഷാത്കരിച്ച്‌ ബിജെപി. കഴിഞ്ഞ ജൂലൈയിലാണ് ആക്രമണത്തില്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്‌നം പൂര്‍ത്തിയാക്കാതെ പ്രവീണ്‍ യാത്രയായപ്പോള്‍ ഇത് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രവീണിന്റെ സ്വപ്‌ന ഗൃഹത്തിന് ‘പ്രവീണ്‍ നിലയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ പ്രവീണിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. വീട് നിര്‍മാണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരും നേതാക്കളും വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. 2800 സ്‌ക്വയര്‍ ഫീറ്റില്‍ 70 ലക്ഷം രൂപ മുതല്‍…

Read More
Click Here to Follow Us