പുതിയ സർക്കാരിന്റെ ആയുസ് ഒരു വർഷം മാത്രം പ്രവചനവുമായി ബിജെപി 

ബെംഗളൂരു:സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ. ഈ സർക്കാരിന് ആയുസ് ഇല്ലെന്നും സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. സർക്കാരിന്റെ സാമ്പത്തിക അടിത്തറ ഉടൻ നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts