വനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം

ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച്‌ നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം. നയനയുടെ തന്നെ സോഷ്യല്‍…

Read More

സംസ്ഥാനത്ത് ഇടി മിന്നലേറ്റ് 7 മരണം 

ബെംഗളൂരു: സംസ്ഥാനത്ത് ഇന്നലെ കനത്ത മഴയിലും ഇടിമിന്നലിലും ഏഴുപേര്‍ മരിച്ചതായി റിപ്പോർട്ട്‌. ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ ജനജീവിതം താറുമാറായിരിക്കുകയാണ്. മരിച്ചവര്‍ പ്രാഥമികമായി ചിക്കമംഗളൂരു, കൊപ്പള, മൈസൂരു, ബെല്ലാരി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗം മരണവും ഇടിമിന്നലിനെ തുടര്‍ന്നാണെന്നാണ് റിപ്പോർട്ട്‌.

Read More

നഗരത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ട് 27 കാരൻ മരിച്ചു

ബെംഗളൂരു : സംസ്ഥാത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ചർച്ചയായി സിദ്ധരാമയ്യയുടെ കാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത് കേരളത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നു. സിദ്ധരാമയ്യയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ ഒരു ടൊയോട്ട വെല്‍ഫയര്‍ കാറാണ് ഇപ്പോള്‍  ചര്‍ച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിൻ്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇൻഷുറൻസും രജിസ്ട്രേഷനും ഉള്‍പ്പെടെ 1.20 കോടിയോളം വരും ഓണ്‍റോഡ് വില. വിവിധ മാധ്യമങ്ങള്‍ കാറിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്. വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം ഇത്രയും വില കൂടിയ കാര്‍ എന്തിനാണ് ?എന്നതടക്കം…

Read More

വെള്ളക്കെട്ടിൽ കാർ കുടുങ്ങി അപകട മരണം, എഞ്ചിനീയർമാർക്കെതിരെ കേസ്, ഭാനുരേഖയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സിറ്റി മുൻസിപ്പല്‍ കോര്‍പറേഷൻ ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താൻ…

Read More

നോ സീറോ ട്രാഫിക് പ്രോട്ടോകോൾ, മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മെട്രോവാസികൾ

ബെംഗളൂരു: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തടയാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വസതിയിൽ നിന്ന് പൊതുവിധി സൗധയിലേക്കു പോകുമ്പോഴും തിരിച്ചു വരുന്നതിനിടയിൽ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം പോകുന്നതിനു മുമ്പ് സിറോ ട്രാഫിക് പ്രോക്കോൾ പാലിക്കാറുണ്ട് . നഗരം സ്തംഭിപ്പിച്ചാണ് പത്തോളം അകമ്പടി വാഹനങ്ങൾ കടന്നു പോകാറ് . മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനു 10 മിനിറ്റ് മുമ്പ് മറ്റു വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് രീതി . കാൽനട യാത്രയും സൈക്കിൾ യാത്രയും വരെ ഈ പ്രോട്ടോക്കോൾ പറഞ്ഞു…

Read More

രാഹുൽ ഗാന്ധിക്ക്‌ നേരെ വധഭീഷണി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി. യുപി ഖൊരഖ്പുര്‍ സ്വദേശിയായ മനോജ് റായിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ലക്നോ പോലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ചായിരുന്നു മനോജ് വധഭീഷണി മുഴക്കിയത്. ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചു.

Read More

സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു, പ്രധാന വേഷത്തിൽ മക്കൾ സെൽവൻ 

ബെംഗളൂരു:  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പാകും നടൻ എത്തുമ്പോൾ സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുമ്പോൾ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും…

Read More

ഗുണ്ട തലവന്റെ കൊലപാതകം: 7 പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: വൊണ്ടികൊപ്പയില്‍ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുവെമ്പു നഗറിലെ ആര്‍.യശ്വന്ത് എന്ന കര്‍ജൂറ, കടുവിനയിലെ എൻ. മഹേഷ്, മൈസൂരു വിനായക നഗറിലെ ആര്‍. പ്രീതം ഗൗഡ എന്ന ഹാലപ്പ , കെ.ജി. കൊപ്പല്‍ സ്വദേശികളായ എൻ. സുധീപ് , രാഘവേന്ദ്ര , വിനായക നഗറിലെ പ്രശാന്ത് , കുവെമ്പു നഗര്‍ മൂന്നാം മൈലിലെ അരവിന്ദ് സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്.

Read More

നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ബുധനാഴ്ചവരെയാണ് സമ്മേളനം.…

Read More
Click Here to Follow Us