ചർച്ചയായി സിദ്ധരാമയ്യയുടെ കാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത് കേരളത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നു.

സിദ്ധരാമയ്യയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ ഒരു ടൊയോട്ട വെല്‍ഫയര്‍ കാറാണ് ഇപ്പോള്‍  ചര്‍ച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിൻ്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇൻഷുറൻസും രജിസ്ട്രേഷനും ഉള്‍പ്പെടെ 1.20 കോടിയോളം വരും ഓണ്‍റോഡ് വില. വിവിധ മാധ്യമങ്ങള്‍ കാറിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം ഇത്രയും വില കൂടിയ കാര്‍ എന്തിനാണ് ?എന്നതടക്കം വ്യാപക വിമര്‍ശനങ്ങളാണ് കര്‍ണാടകയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ആഡംബര കാറുകളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ടൊയോട്ട വെല്‍ഫയര്‍ ഒരു പ്രശസ്തവും ജനപ്രിയവുമായ കാറാണ്. എന്നാല്‍ കാറുമായി ഉയരുന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വമോ നേതാക്കളോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts