ടിപ്പുവിന്റെ പതനത്തോടെ കര്‍ണ്ണാടകയുടെ ഭരണം പൂര്‍ണ്ണമായി പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ മൈസൂര്‍ കേന്ദ്രമാക്കി ആദ്യ മൈസൂര്‍ റസിഡന്‍സി സ്ഥാപിച്ചു ..സൈനീക അധികാരം മാത്രം തങ്ങളുടെ അധീനതയില്‍ നിര്‍ത്തിക്കൊണ്ട് ‘ബാംഗ്ലൂര്‍ പേട്ടയുടെ’ അധികാരം അവര്‍ മൈസൂര്‍ മഹാരാജാവിനു തിരികെ നല്‍കി …എന്നാല്‍ സൈനീക മേഖലയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ബ്രിട്ടീഷ് രാജ് തീരുമാനിച്ചു മൈസൂര്‍ കേന്ദ്രീകരിച്ചുള്ള സേനയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഒത്ത നടുക്ക് അനുയോജ്യമായ രീതിയില്‍ മറ്റൊരു മിലിട്ടറി ക്യാമ്പ് കൂടി ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു
..അതിനു ആദ്യ നീക്കമായി തലസ്ഥാനം മൈസൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത് …1831 ല്‍ ആയിരുന്നു ഇത് ….മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും തൊഴിലാളികളെ തിരഞ്ഞെടുത്തു സേനയില്‍ പുനസ്ഥാപിക്കാനും ഈ നീക്കം പ്രയോജനം ചെയ്യുമെന്നും അവര്‍ കണക്കു കൂട്ടി ….ബെംഗലൂരു എന്ന നഗരത്തിന്റെ ദ്രുത ഗതിയിലുള്ള വളര്‍ച്ചയ്ക്ക് നിതാന്തമായ , ബെംഗലൂരു , മദ്രാസ് റയില്‍ പാതയും , ടെലഗ്രാഫിന്റെ ഉപയോഗവും ഇപ്രകാരമാണ് വന്നു ചേര്‍ന്നത് …അന്നത്തെ ആ റയില്‍ പാതയില്‍ നിന്നാണ് ഇന്നത്തെ കന്റോണ്‍മെന്റ് റയില്‍വേ സ്റെഷനിലെക്കുള്ള തുടക്കം …
ശരിക്കും കന്റോണ്‍മെന്റ് എന്ന പദം ഫ്രഞ്ച് ഭാഷയായ ”Canton” അഥവാ ”Corner Of the district ” എന്നാണ് ….തലസ്ഥാനമായി തിരഞ്ഞെടുത്ത ബാംഗ്ലൂരിലെ പല സ്ഥലങ്ങളും അക്കാലത് വിശേഷിക്കപ്പെട്ടത് ‘കന്റോന്‍മെന്റ് ‘ ചേര്‍ത്തായിരുന്നു …അന്ന് ബ്രിട്ടീഷുകാര്‍ മൈസൂര്‍ രാജാവിന് ഭരണം അനുവദിച്ച ബാംഗ്ലൂര്‍ പേട്ടെയില്‍ കൂടുതലും കന്നഡ ജനങ്ങള്‍ ആയിരുന്നു അധിവസിചിരുന്നത്.. .യൂറോപ്യന്‍മാര്‍ കൂടുതലും കന്റോന്‍മെന്റിലും താമസമാക്കി .. ഇംഗ്ലീഷ് സംസ്കാരങ്ങളും ,സ്വാധീനവും സ്വാഭാവികമായി സിറ്റിയില്‍ ഇഴകി ചേര്‍ന്നത് ഇപ്രകാരമാണ്. ക്രമേണ ഇവ രണ്ടു പട്ടണമായി തിരിച്ചു ..ഇന്ന് കാണുന്ന എം ജി റോഡ് , കബ്ബന്‍ പാര്‍ക്ക് ,ബ്രിഗേഡ് റോഡ് തുടങ്ങീ പ്രദേശത്ത് അന്നത്തെ സംസ്കാരത്തിന്റെ അരികുകള്‍ ദര്‍ശികാന്‍ നമുക്ക് ഇന്നും സാധിക്കും ….ക്രിസ്ത്യന്‍ പള്ളികള്‍ ,ആര്‍ട്ടിലറി റോഡ് ,ഇന്ഫന്ററി റോഡ് ,കാവല്‍റി റോഡ് തുടങ്ങിയവ ഉദാഹരണങ്ങള്‍ ആണ് ..
സ്വാതന്ത്ര്യത്തിനു ശേഷം കന്നഡ നിവാസികള്‍ തിങ്ങി പാര്‍ത്തിരുന്ന ബാംഗ്ലൂര്‍ പേട്ടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സിറ്റി കോപ്പറേഷന്‍ എന്ന പേരിലും തുടര്‍ന്ന്‍ ‘ബി ബി എം പി ‘ (BBMP) എന്ന ഇന്നത്തെ നിലയിലേക്കും വളര്‍ന്നത് ..’കന്റോന്‍മെന്റ് ‘എന്ന നാമം കാല ക്രമേണ റയില്‍വേ സ്റെഷനിലേക്ക് മാത്രമായി ചുരുങ്ങി …ഇംഗ്ലീഷ് സ്വാധീനമുണ്ടായിരുന്ന എം ജി റോഡ് ബ്രിഗേഡ് റോഡുകള്‍ പതിയെ ട്രാഫിക്ക് തിരക്കുകളിലേയ്ക്കും വഴി മാറി ….മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും അന്ന് ബാംഗ്ലൂരിലേക്ക് കടന്നു വന്ന ‘തമിഴ് ‘ജനങ്ങളില്‍ ചിലര്‍ പരമ്പരയായി ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തതായി കാണുവാന്‍ കഴിയും ..