ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ 

ബെംഗളൂരു: എം.ബി.ബി.എസ് മാനേജ്‌മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ.

അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം ചില കോളേജുകൾ ഫീസിൽ കുറവ് വരുത്തി.

നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.

ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഐ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയായിരുന്നു.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷയും മറ്റും പരിഗണിക്കാതെ കോളേജുകൾക്ക് ഇഷ്‌ടപ്രകാരം അഡ്മിഷൻ അനുമതി ലഭിച്ചു.

പുതിയ എൻ.എം.സി വിജ്ഞാപനത്തോടെ, എല്ലാ എം.ബി.ബി.എസ് സീറ്റുകളിലേക്കും പ്രവേശനം നൽകാനുള്ള അധികാരം കെ.ഐ.എക്കാണ്.

ഉയർന്ന ഫീസ് നിലയിൽ തുടർന്നാൽ ഗണ്യമായ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്ന് പല കോളേജുകളും തിരിച്ചറിഞ്ഞതിനാൽ ഫീസ് കുറച്ചതായി അക്കാദമിക് വിദഗ്ധർ പറയുന്നു.

കഴിഞ്ഞ വർഷം എൻ.ആർ.ഐ, മാനേജ്‌മെന്റ് സീറ്റുകളിൽ 40 ലക്ഷം രൂപ വാങ്ങിയിരുന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഇപ്പോൾ 32 ലക്ഷമാണ് വാങ്ങുന്നത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഓക്‌സ്‌ഫഡ് മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ മുമ്പ് അഞ്ച് ലക്ഷം വരെ കുറച്ചിട്ടുണ്ട്.

എം.വി.ജെ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ 45 ലക്ഷത്തിൽനിന്ന് 36 ലക്ഷമാണ് കുറച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts