വനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം

ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം.

കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്.

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച്‌ നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

നയനയുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രകോപനപരമായ രീതിയില്‍ വസ്ത്രം ധരിച്ച ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നയന ഈ ചിത്രങ്ങള്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടും നീക്കം ചെയ്തിട്ടില്ല. “വേണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമായിരുന്നു. എന്‍റെ വ്യക്തിത്വം എന്താണെന്ന് ആളുകള്‍ക്ക് അറിയാന്‍ വേണ്ടിയാണ് ഈ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്, നയന പറയുന്നു.

ട്വിറ്ററില്‍ നയന മോട്ടമ്മ തന്‍റെ വസ്ത്രധാരണ രീതികള്‍ കാണിച്ചുകൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതിനെതിരെയും വിമര്‍ശനം ശക്തമാകുന്നു. ഒരു അഭിഭാഷക എന്ന നിലയില്‍, ക്ലയന്‍റുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഞാന്‍ കോര്‍പ്പറേറ്റ് വസ്ത്രങ്ങള്‍ ധരിക്കുമെന്നും നയന മോട്ടമ്മ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts