ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ വില്ലനാവുമോ?

ഓള്‍ഡ് ട്രാഫോഡ്‌: ലോകകപ്പ്‌ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. എന്നാല്‍ സെമി ഫൈനലില്‍ മഴ വില്ലനാവുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. ആശങ്കയ്ക്ക് കാരണവുമുണ്ട്, ഒരു ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും മഴ എത്തിയിരിയ്ക്കുകയാണ്.

സെമി മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ടും രാത്രിയിലും മഴ പെയ്തിരുന്നു. ഇന്നും ഇടവിട്ട് മഴക്ക്  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവായതിനാല്‍ മത്സരം പൂർണമായി മുടക്കാൻ സാധ്യത കുറവാണ്. എന്നാല്‍ കാര്‍മേഘം നിറഞ്ഞ അന്തരീക്ഷമായിരിക്കും മാഞ്ചസ്റ്ററിൽ എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇന്നത്തേതിനേക്കാൾ കൂടുതൽ മഴ നാളെ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

ലീഗ് മത്സരങ്ങളില്‍നിന്നും വ്യത്യസ്തമാണ് സെമി ഫൈനലിലെ നിയമങ്ങള്‍. ലീഗ് മത്സരത്തില്‍ മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം നല്‍കുകയാണ് പതിവ്. എന്നാല്‍ സെമി ഫൈനലുകൾക്ക് റിസർവ് ദിനങ്ങളുണ്ട്. മഴ മൂലം മത്സരം പൂർത്തായാക്കാനായില്ലെങ്കിൽ റിസർവ് ദിനമായ അടുത്ത ദിവസം കളി തുടരും.

അതായത് സെമി ഫൈനല്‍ ദിവസം ഏതെങ്കിലും കാരണവശാൽ മത്സരം പൂർത്തിയാക്കാനാരാതെ വന്നാൽ അടുത്ത ദിവസം ഇതേ വേദിയിൽ കളി തുടരും. ഓവറുകൾ വെട്ടിച്ചുരുക്കിപ്പോലും മത്സരം നടത്താനായില്ലെങ്കിൽ മാത്രമേ ആടുത്ത ദിവസത്തേയ്ക്ക് കളി മാറ്റി വയ്ക്കുകയുള്ളൂ. ഇരു ടീമിനും ചുരുങ്ങിയത് 20 ഓവർ കളിക്കാനായാൽ നിശ്ചയിച്ച ദിവസം തന്നെ കളി പൂർത്തിയാക്കും. മറിച്ചായാല്‍ മാത്രമേ കളി അടുത്ത ദിവസത്തേയ്ക്ക് മാറ്റുകയുള്ളൂ. അങ്ങനെ വന്നാൽ പുതിയ മത്സരമാകില്ല, കളിച്ചതിന്‍റെ ബാക്കിയാകും കളിക്കുക.

എന്നാല്‍ റിസർവ് ദിനത്തിലും കളി മുടങ്ങിയാലോ? അതായത്, ഇന്നും നാളെയും മഴ വില്ലാനായാലോ? അപ്പോള്‍ ലീഗ് ഘട്ടത്തിൽ മുന്നിലെത്തിയ ടീമാകും ഫൈനലിലേക്ക് കടക്കുക. ആ അവസരത്തില്‍ ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരായ ഇന്ത്യക്ക് കലാശപ്പോരാട്ടത്തിലേക്ക് മുന്നേറാം.

എന്നാല്‍ ഫൈനലിലും മഴയെത്തിയാലോ? പിന്നെ ലോകകപ്പ്‌ ട്രോഫി ഇരു രാജ്യങ്ങളും പങ്ക് വയ്ക്കും!!

1983ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതായി ലോകകപ്പ്‌ കൈയിലെടുക്കാന്‍ ഇന്ത്യയ്ക്ക് നീണ്ട 28 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

2011ൽ ​മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ഹേ​ന്ദ്ര സിംഗ് ധോ​ണി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പ​റ​ന്ന സിക്സറുകളുടെ പിന്‍ബലത്തില്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ സ്വന്തം മണ്ണില്‍ പോരാടി കിരീടം നേടുക എന്ന സ്വപ്നവും ഇന്ത്യ സാക്ഷാത്കരിച്ചു.

വീണ്ടും 2011 ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിരാട് കോ​ഹ്‌​ലിയുടെ നേതൃത്വത്തില്‍ ഇന്ന് കളിക്കളത്തിലിറങ്ങുക. വൈകിട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.

തീപാറും മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യയുടെ ശക്തമായ ബാറ്റി൦ഗ് നിരയും ന്യൂസിലാന്‍ഡിന്‍റെ ബൗളി൦ഗ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കുക എന്നത് വ്യക്തം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us