ഓട്ടോയെക്കാൾ വേഗത മീറ്ററിന്; മീറ്റർ ചാർജ് തന്നാൽമതിയെന്ന് വാഗ്ദാനവും!!

ബെംഗളൂരു: പകൽകൊള്ള നടത്തുന്ന നഗരത്തിലെ ഓട്ടോ ഡ്രൈവർമ്മാർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുതിച്ചു കയറുന്ന ഡിജിറ്റൽ മീറ്ററുകളുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരെ കൊള്ളയടിക്കുന്നത് നഗരത്തിൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞദിവസം അമിതവേഗത്തിൽ കുതിക്കുന്ന ഡിജിറ്റൽ മീറ്ററിന്റെ വിഡിയോ മലയാളി യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

മഡിവാളയിലും കലാശിപാളയത്തും മൈസൂരു റോഡിലെ സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡിലുമെല്ലാം പുലർച്ചെ ബസിറങ്ങുന്ന അന്യ നാട്ടുകാരാണ് കൂടുതലും ഓട്ടോക്കാരുടെ കൊള്ളയ്ക്കിരയാകുന്നത്.

ഓട്ടോക്കാരെ നന്നാക്കാൻ നോക്കുന്നതിനെക്കാൾ, സ്വയം ജാഗ്രത പാലിക്കുകയും ബദൽ യാത്രാ മാർഗം തേടുകയുമാണ് ഉചിതമെന്ന് അധികം പേരും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us