മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി; മത്സരം റിസര്‍വ് ദിനമായ നാളെ തുടരും

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍. തുടക്കത്തിലേ തകർന്നടിഞ്ഞ കിവീസ് തിരിച്ചു വരാവിന്റെ പാതയിൽ എത്തുന്നതിനിടെയാണ് മഴ വില്ലനായത്. മത്സരം റിസര്‍വ് ദിനമായ നാളെ തുടരും. Bad news 😞 The rain has increased, and the teams have had to leave the field. New Zealand: 211/5 (46.1 overs)#INDvNZ | #CWC19 pic.twitter.com/Q0sPZPkhRm — ICC Cricket World Cup (@cricketworldcup) July 9, 2019 ഇതുവരെ അവർക്ക് അഞ്ചു…

Read More

കെ.എസ്.ആർ.ടി.സി കിടുവാണ് ! കാണാം കിടിലൻ പ്രൊമോ വീഡിയോ!

ബെംഗളൂരു : 200ൽ അധികം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ശ്രദ്ധേയമായ പ്രെമോ വീഡിയോ താഴെ കാണാം.

Read More

വ്യത്യസ്ഥ അനുഭവമായി”La Pintura”

ബെംഗളൂരു  : മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ (BMZ) ജൂലൈ 21 നു നടത്താൻ പോകുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന്റെ മുന്നോടിയായി മടിവാള സെൻറ് ജോൺസ് ക്വാർട്ടേഴ്‌സ് റോഡിൽ നടത്തിയ ക്യാൻവാസ് പെയിന്റിംഗ് കാമ്പയിൻ നഗരത്തിലെ മലയാളികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. 20 ഓളം കലാകാരന്മാരാണ് അവരുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനെത്തിയത് . അതോടൊപ്പം 100 ഓളം വരുന്ന ബെംഗളൂരു മലയാളികൾ ആണ് കാഴ്ചക്കാരായി ഒത്തു കൂടിയത് . മഡിവാള ഉള്ള ഡെൽറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ മാനേജിങ് ഡയറക്ടർ മണികണ്ഠൻ…

Read More

നിയമസഭാ സ്പീക്കർ കളി തുടങ്ങി;രാജിക്കത്ത് നടപടിക്രമങ്ങൾ പാലിച്ചല്ല;എംഎൽഎമാർ നേരിട്ട് സ്പീക്കറെ കാണണം.

ബെംഗളുരു: മന്ത്രിപദവി വച്ചു നീട്ടിയിട്ടും, കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിട്ടും വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ് – ജനതാദൾ നേതൃത്വം. അവസാനശ്രമങ്ങളാണ് നേതാക്കൾ നടത്തുന്നത്. കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വം തന്നെ ബെംഗളുരുവിലേക്ക് വരാനൊരുങ്ങുന്നു. ഗുലാം നബി ആസാദടക്കമുള്ള മുതിർന്ന നേതാക്കളാണ് ബെംഗളുരുവിലെത്തുക. സ്പീക്കർ കെ ആർ രമേശ് കുമാർ മറുവശത്ത് ഗവർണർക്ക് കത്ത് നൽകുന്നു. രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും നേരിട്ട് വന്ന് കാണണമെന്നും സ്പീക്കർ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമതീരുമാനം പരമാവധി നീട്ടി സഖ്യ നേതൃത്വത്തിന് സമയം നൽകുകയാണ് സ്പീക്കർ. Karnataka Assembly Speaker KR…

Read More

വിമതര്‍ ഉറച്ച് തന്നെ;എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.

ബംഗളൂരു: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. രാജി പിന്‍വലിച്ച് തിരിച്ചുവരാന്‍ ഇപ്പോഴും വിമതരോട് ആവശ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്. പങ്കെടുക്കാത്തവരില്‍ ആറ് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. രാജിവച്ചവര്‍ക്കെതിരെ അയോഗ്യത നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചത്. രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ…

Read More

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ വില്ലനാവുമോ?

ഓള്‍ഡ് ട്രാഫോഡ്‌: ലോകകപ്പ്‌ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. എന്നാല്‍ സെമി ഫൈനലില്‍ മഴ വില്ലനാവുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. ആശങ്കയ്ക്ക് കാരണവുമുണ്ട്, ഒരു ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും മഴ എത്തിയിരിയ്ക്കുകയാണ്. സെമി മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ടും രാത്രിയിലും മഴ പെയ്തിരുന്നു. ഇന്നും ഇടവിട്ട് മഴക്ക്  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവായതിനാല്‍ മത്സരം പൂർണമായി മുടക്കാൻ സാധ്യത കുറവാണ്. എന്നാല്‍ കാര്‍മേഘം നിറഞ്ഞ അന്തരീക്ഷമായിരിക്കും മാഞ്ചസ്റ്ററിൽ എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ,…

Read More

ഓട്ടോയെക്കാൾ വേഗത മീറ്ററിന്; മീറ്റർ ചാർജ് തന്നാൽമതിയെന്ന് വാഗ്ദാനവും!!

ബെംഗളൂരു: പകൽകൊള്ള നടത്തുന്ന നഗരത്തിലെ ഓട്ടോ ഡ്രൈവർമ്മാർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുതിച്ചു കയറുന്ന ഡിജിറ്റൽ മീറ്ററുകളുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരെ കൊള്ളയടിക്കുന്നത് നഗരത്തിൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം അമിതവേഗത്തിൽ കുതിക്കുന്ന ഡിജിറ്റൽ മീറ്ററിന്റെ വിഡിയോ മലയാളി യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. മഡിവാളയിലും കലാശിപാളയത്തും മൈസൂരു റോഡിലെ സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡിലുമെല്ലാം പുലർച്ചെ ബസിറങ്ങുന്ന അന്യ നാട്ടുകാരാണ് കൂടുതലും ഓട്ടോക്കാരുടെ കൊള്ളയ്ക്കിരയാകുന്നത്. ഓട്ടോക്കാരെ നന്നാക്കാൻ നോക്കുന്നതിനെക്കാൾ, സ്വയം ജാഗ്രത പാലിക്കുകയും ബദൽ യാത്രാ മാർഗം തേടുകയുമാണ് ഉചിതമെന്ന് അധികം പേരും അഭിപ്രായപ്പെട്ടു.

Read More

അനധികൃത പാർക്കിങ്ങിന്റെ പുതുക്കിയ ചാർജ് വീണ്ടും ഇരട്ടിപ്പിച്ചു!!

ബെംഗളൂരു: നിലവിലെ പുതുക്കിയ പിഴ പ്രകാരം ഇരുചക്ര വാഹനങ്ങൾക്കും നാലുചക്ര വാഹനങ്ങൾക്കും അനധികൃത പാർക്കിങിന് 1000 രൂപയാണ്. പിഴ നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ചതോടെ ഇതിനെ ചോദ്യം ചെയ്ത് വാഹന ഉമടകളുടെ പ്രതിഷേധം ഉയരുന്നതിനിടെ വീണ്ടും നിരക്കുയർത്തി. ഈ മാസം 20ത് മുതൽ പാർക്കിങ് നിരോധിത മേഖലയിൽ വാഹനം നിർത്തുന്നവരിൽ നിന്ന് കാറിന് 2000 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഈടാക്കും.

Read More

1.5 കോടി രൂപ കൈക്കൂലി വാങ്ങി ഐഎംഎക്ക് അനുകൂലമായി റിസർവ്വ് ബാങ്കിന് റിപ്പോർട്ട് നൽകിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ;അർബൻ ഡെപ്യൂട്ടി കമ്മീഷണർ അറസ്റ്റിലാകുന്നത് 4.5 കോടി കൈക്കൂലി വാങ്ങിയ ഡിവിഷണൽ അസിസ്റ്റൻറ് കമ്മീഷണർക്ക് പിന്നാലെ;നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം.

ബെംഗളൂരു : 40000 ഓളം പേരെ വഞ്ചിച്ച് 3000 കോടിയോളം രൂപ തട്ടിയ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി  ബന്ധപ്പെട്ട് നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 1.5 കോടി രൂപ കൈക്കൂലി വാങ്ങി ജ്വല്ലറി ഉടമ മൻസൂർഖാന് അനുകൂലമായി റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകിയതിനാണ് മുതിർന്ന ഐഎഎസ് ഓഫീസറും അർബൻ ഡെപ്യൂട്ടി കമ്മീഷണറുമായ ബി.എം.വിജയശങ്കർ അറസ്റ്റിലായത്. ഇതേ കേസിൽ കഴിഞ്ഞ ആഴ്ച ബെംഗളൂരു നഗര ജില്ലാ നോർത്ത് ഡിവിഷണൽ അസിസ്റ്റന്റ് കമ്മീഷണർ എൽ സി നാഗരാജും അറസ്റ്റിലായിരുന്നു. ഐ എം എ യുടെ…

Read More

ഇന്ന് നിർണായക ദിനം;പന്ത് സ്പീക്കറുടെ കോർട്ടിൽ;ജെ.ഡി.എസ് എംഎൽഎമാർ റിസോർട്ടിൽ;രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കാൻ നീക്കം;കൂടുതൽ എംഎൽഎമാർ രാജിവച്ചതോടെ സർക്കാർ ന്യൂനപക്ഷമായി.

ബെംഗളുരു: കർണാടകത്തിൽ ഇന്ന് നിർണായക ദിനം. 13 വിമത എംഎൽഎമാരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ്‌ നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ്…

Read More
Click Here to Follow Us