1.5 കോടി രൂപ കൈക്കൂലി വാങ്ങി ഐഎംഎക്ക് അനുകൂലമായി റിസർവ്വ് ബാങ്കിന് റിപ്പോർട്ട് നൽകിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ;അർബൻ ഡെപ്യൂട്ടി കമ്മീഷണർ അറസ്റ്റിലാകുന്നത് 4.5 കോടി കൈക്കൂലി വാങ്ങിയ ഡിവിഷണൽ അസിസ്റ്റൻറ് കമ്മീഷണർക്ക് പിന്നാലെ;നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം.

ബെംഗളൂരു : 40000 ഓളം പേരെ വഞ്ചിച്ച് 3000 കോടിയോളം രൂപ തട്ടിയ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി  ബന്ധപ്പെട്ട് നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം.

1.5 കോടി രൂപ കൈക്കൂലി വാങ്ങി ജ്വല്ലറി ഉടമ മൻസൂർഖാന് അനുകൂലമായി റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകിയതിനാണ് മുതിർന്ന ഐഎഎസ് ഓഫീസറും അർബൻ ഡെപ്യൂട്ടി കമ്മീഷണറുമായ ബി.എം.വിജയശങ്കർ അറസ്റ്റിലായത്.

ഇതേ കേസിൽ കഴിഞ്ഞ ആഴ്ച ബെംഗളൂരു നഗര ജില്ലാ നോർത്ത് ഡിവിഷണൽ അസിസ്റ്റന്റ് കമ്മീഷണർ എൽ സി നാഗരാജും അറസ്റ്റിലായിരുന്നു. ഐ എം എ യുടെ അനധികൃത പണമിടപാടിനെക്കുറിച്ച് റിസർവ് ബാങ്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം സർക്കാർ നിയോഗിച്ച നാഗരാജ് 4.5 കോടി കൈക്കൂലി വാങ്ങി കമ്പനിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

നേരത്തെ അറസ്റ്റ് ചെയ്ത മഞ്ജുനാഥിനെയും നാഗരാജിനേയും ചോദ്യം ചെയ്ത എസ് എ ടി വിജയ് ശങ്കറിന് ഇതിൽ പങ്കുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. മഞ്ജുവിന്റെ അക്കൗണ്ട് വഴിയാണ് വിജയശങ്കറിന് പണമെത്തിച്ചത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ അന്വേഷണ സംഘം പരിശോധനയും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us