നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.

  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം

ഇതിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ബുധനാഴ്ചവരെയാണ് സമ്മേളനം. മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ ആര്‍.വി. ദേശ്പാണ്ഡെയെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തിട്ടുണ്ട്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സഭയില്‍ നടന്നുവരികയാണ്.

224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റുകളും ജനതാദള്‍ എസിന് 19 സീറ്റുകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
[masterslider id="10"]

Related posts

Click Here to Follow Us