ജനങ്ങളെ വഴി തടഞ്ഞ് ബുദ്ധിമുട്ടിക്കില്ല, പുതിയ തീരുമാനവുമായി സിദ്ധരാമയ്യ

ബെംഗളൂരു:ജനപ്രിയ തീരുമാനങ്ങളുമായി സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞുനിർത്തി വഴി എളുപ്പമാക്കെ ണ്ടെന്ന് അദ്ദേഹം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ജനങ്ങളുടെ പ്രയാസം നേരിട്ട് കണ്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശനിയാഴ്ചയാണ് സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം തത്വത്തിൽ അംഗീകാരം ലഭിച്ച വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത് വലിയ ചർച്ചയായിരുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പ്രഖ്യാപനങ്ങളാണ് നടപ്പാക്കിയത്. അതിന് പിന്നാലെയാണ് സീറോ ട്രാഫിക് പ്രോട്ടോകോൾ റദ്ദാക്കിയിരിക്കുന്നത്.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

പ്രമുഖ വ്യക്തികൾ കടന്നുപോകുന്ന വേളയിൽ പൊതുഗതാഗതം സ്തംഭിപ്പിക്കുന്നതാണ് സീറോ ട്രാഫിക് പ്രോട്ടോക്കോൾ. വിവിഐപികൾ കടന്നുപോയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂ. ഇത്തരം സ്തംഭനം താൻ കടന്നുപോകുമ്പോൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിർദ്ദേശം നൽകി. ഞായറാഴ്ച മഴക്കെടുതിയിൽ മരിച്ച യുവതിയുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി സുപ്രധാനമായ തീരുമാനമെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ഭരണം ഇനി രക്ഷിതാക്കളുടെ കൈപ്പിടിയിൽ; കേന്ദ്രത്തിന്റെ വൻ അഴിച്ചുപണി!
[masterslider id="10"]

Related posts

Click Here to Follow Us