ഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി

ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി.

ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്.

പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവർ ഷെട്ടാറിൻറെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്ന കാര്യം ഷെട്ടാർ അറിയിച്ചത്. സിറ്റിങ് സീറ്റായ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് പാർട്ടിക്ക് പിന്നാലെയാണ് വിമതസ്വരവുമായി ഷെട്ടാർ രംഗത്തെത്തിയത്. ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാർ. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ
[masterslider id="10"]

Related posts