എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യു.എ.പി.എ ചുമത്തി

sharook saifi train blast

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ യു.എ.പി.എ ചുമത്തി. കോഴിക്കോട് സി.ജെ.എം കോടതിയിലാണ് യു.എ.പി.എചുമത്തിയുള്ള റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. തുടക്കം മുതൽ തീവ്രവാദബന്ധം സംശയിക്കപ്പെട്ടിരുന്ന എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അക്കാര്യം സ്ഥിരീകരിക്കുക കൂടിയാണ് യു.എ.പി.എ ചുമത്തിയതോടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഷാറൂഖ് സെയ്ഫിയെ ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയാണ് അന്വേഷണസംഘം യു.എ.പി.എ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരികെ കോടതിയിൽ എത്തിക്കുന്നതിന് മുന്നോടിയായി തന്നെ എൻ.ഐ.എ അന്വേഷണത്തിനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

നിലവിൽ യുഎപിഎ ചുമത്തി ഷാറൂഖ് സെയ്ഫിക്കെതിരായ അന്വേഷണ റിപ്പോർട്ട് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടതോടെ കേസിൽ എൻഐഎ അന്വേഷണം ഉറപ്പായി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലും ഷൊർണ്ണൂരിലും എത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂർത്തീകരിച്ചിരുന്നു. സംഭവം നടന്ന എലത്തൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പ്രതിയുമായി ഇനി തെളിവെടുപ്പ് നടത്താനുള്ളത്. ഈ തെളിവെടുപ്പ് തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ പ്രതി ഷാറൂഖ് സെയ്ഫിക്കായി കോഴിക്കോട് സി.ജെ.എം കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിക്കപ്പെട്ടിരുന്നു. 18ന് കോടതി ഇത് പരിഗണിക്കാനിരിക്കുകയാണ്. യു.എ.പി.എ ചുമത്തപ്പെട്ടതോടെ പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യതകളും അടഞ്ഞു. ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണസംഘം കൂടുതൽ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യം മാത്രമാണ് ഇനി അറിയാനുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts