കൊച്ചി: ഇന്ത്യയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. കണ്ണൂർ ജില്ലയിലെ ആലക്കോട് നിവാസിയായ ആൽബർട്ട് സംഘർഷത്തിനിടയിൽ വെടിയേറ്റ് മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. 50 വയസ്സായിരുന്നു. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സൈനിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
’24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുകയാണ്. ആല്ബര്‍ട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയില്‍ തങ്ങിയത്. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്. വെള്ളം മാത്രമാണ് കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമെങ്കില്‍ സഹായിക്കണം’ – ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ല അഭ്യര്‍ത്ഥിച്ചു.
സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്.
ആൽബർട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നൽകുക എന്നീ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമരുമായി പ്രിൻസിപ്പൽ സെക്രട്ടറിയും സി.ഇ.ഒ-യും പലതവണ സംസാരിച്ചു കഴിഞ്ഞു. സുഡാനിലെ തെരുവുകളിൽ ഇപ്പോഴും സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇൻഡ്യൻ എംബസി അറിയിച്ചിട്ടുണ്ട്.സാഹചര്യങ്ങൾ മാറിവരുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെണെന്ന് എംബസിയിലെ പ്രഥമ സെക്രട്ടറി അറിയിച്ചതായി നോർക്ക അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.