ബെംഗളൂരുവിനെ മെരുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പുറത്ത്

kerala blasters

കോഴിക്കോട്‌: പിന്നിട്ടുനിന്നശേഷം ഐഎസ്‌എൽ റണ്ണറപ്പായ ബംഗളൂരു എഫ്‌സിയെ സമനിലയിൽ പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ 1–1ന്‌ ബംഗളൂരുവിനെ കുരുക്കി. കോഴിക്കോട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയിൽ റോയ്‌ കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയിൽ ക്യാപ്‌റ്റൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കണ്ടെത്തി. എ ഗ്രൂപ്പിൽ ഒന്നുവീതം ജയവും തോൽവിയും സമനിലയും ഉൾപ്പെടെ നാല്‌ പോയിന്റുമായി മൂന്നാം സ്ഥാനത്ത്‌ അവസാനിപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ്‌. സെമി ഫൈനലിൽ എത്താനായില്ല.    

Read More

മരണം കഴിഞ്ഞ് 24 മണിക്കൂര്‍; മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല, താനും മകളും ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുന്നു; സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ

കൊച്ചി: ഇന്ത്യയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. കണ്ണൂർ ജില്ലയിലെ ആലക്കോട് നിവാസിയായ ആൽബർട്ട് സംഘർഷത്തിനിടയിൽ വെടിയേറ്റ് മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. 50 വയസ്സായിരുന്നു. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സൈനിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ’24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുകയാണ്. ആല്ബര്‍ട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയില്‍ തങ്ങിയത്. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്.…

Read More

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യു.എ.പി.എ ചുമത്തി

sharook saifi train blast

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ യു.എ.പി.എ ചുമത്തി. കോഴിക്കോട് സി.ജെ.എം കോടതിയിലാണ് യു.എ.പി.എചുമത്തിയുള്ള റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. തുടക്കം മുതൽ തീവ്രവാദബന്ധം സംശയിക്കപ്പെട്ടിരുന്ന എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അക്കാര്യം സ്ഥിരീകരിക്കുക കൂടിയാണ് യു.എ.പി.എ ചുമത്തിയതോടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഷാറൂഖ് സെയ്ഫിയെ ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയാണ് അന്വേഷണസംഘം യു.എ.പി.എ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരികെ കോടതിയിൽ എത്തിക്കുന്നതിന് മുന്നോടിയായി തന്നെ…

Read More

ഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി

ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.…

Read More

ജഗദീഷ് ഷെട്ടാർ ബിജെപി യിൽ നിന്നും രാജിവച്ചു 

ബെംഗളൂരു:ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്നും കർണാടക നിയമസഭയിൽ നിന്നും രാജിവെച്ചു, തീരുമാനം ദൗർഭാഗ്യകരമെന്നും ഷെട്ടാറിന്റെ രാജി ഹുബ്ബാലി-ധാർവാഡ് മേഖലയിലെ  പാർട്ടിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും  പേര് മാറ്റിനിർത്തുന്നതിൽ മനംനൊന്ത് കർണാടക നിയമസഭാംഗത്വത്തിൽ നിന്ന് ഞായറാഴ്ച രാജിവച്ചു. ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പോകുകയാണ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കും. സ്വതന്ത്രമായി മത്സരിക്കണമോ അതോ പാർട്ടിയുമായി മത്സരിക്കണമോ എന്ന് പിന്നീട് ഞാൻ തീരുമാനിക്കും,” ജഗദീഷ് ഷെട്ടാർ ഹുബ്ബാലിയിൽ…

Read More

കോൺഗ്രസ്‌ സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി 

ബെംഗളൂരു:ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദാനിയെ കുറിച്ച്‌ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച്‌ മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച്‌ സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച്‌ സംസാരിക്കാന്‍…

Read More

ഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്. ഹിജാബ് വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്…

Read More

ദളിത്‌ പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു

ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി. മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍…

Read More

25 ഇടത്ത് തോൽക്കാൻ തയ്യാറായിക്കോ, ബിജെപിക്ക് ഷെട്ടാറിന്റെ ഭീഷണി

ബെംഗളൂരു: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി. അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍…

Read More

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സി യും വീണ്ടും നേർക്കു നേർ

kerala blasters

കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്‌പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയന്റാണ്.

Read More
Click Here to Follow Us