25 ഇടത്ത് തോൽക്കാൻ തയ്യാറായിക്കോ, ബിജെപിക്ക് ഷെട്ടാറിന്റെ ഭീഷണി

ബെംഗളൂരു: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍.

ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ ഉള്‍പ്പെടെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇത്തരത്തില്‍ പെരുമാറുന്നത് ബി ജെ പിക്ക് എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയാണ് അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഷെട്ടാര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍, അത് ഒരിടത്ത് മാത്രമല്ല, വടക്കന്‍ കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും ബാധിക്കും എന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പോലും പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts