ദളിത്‌ പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു

ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി.

മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു.

തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍ അമ്മ കണ്ണമ്മാളോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സുഭാഷ് ഭാര്യ അനുസൂയയ്‌ക്കൊപ്പം അരുണാപതിയില്‍ എത്തുകയും അത്താഴം കഴിച്ച്‌ എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍, ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതി ദണ്ഡപാണി മകനെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെയും ഭാര്യയെയും ഇയാള്‍ ആക്രമിച്ചു. ആക്രമണത്തിന് ശേഷം ദണ്ഡപാണി വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഗ്രാമവാസികള്‍ ഉത്തംഗറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബാഷും കണ്ണമ്മാളും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഒളിവില്‍ കഴിയുന്ന ദണ്ഡപാണിക്കായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉത്തങ്കരൈ അമല അഡ്വിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts