അപകടരമായരീതിയിൽ മകന്റെ ബൈക്കഭ്യാസം; അച്ഛനിൽ നിന്നും 25,000 രൂപ പിഴ ഈടാക്കി പോലീസ്

ബെംഗളൂരു : അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ. മാർച്ചിൽ നടന്ന സംഭവത്തിൽ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് പ്രായപൂർത്തിയാകാത്ത മകന്റെ തെറ്റിന് അച്ഛനിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിട്ടത്.

ബെംഗളൂരുവിലെ രാജാജി നഗർ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

17-കാരൻ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും ഒരുചക്രത്തിൽ ഉയർത്തുക തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ കാട്ടുകയുമായിരുന്നു.

ഇതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

തുടർന്ന് ട്രാഫിക് പോലീസ് കേസെടുത്തു. ബൈക്കിന്റെ ആർസി നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ ശേഷാദ്രിപുരത്ത് താമസിക്കുന്ന ശക്തിവേലുവിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തി.
ബൈക്ക് അഭ്യാസംകാട്ടിയ വിദ്യാർഥിയുടെ അച്ഛൻ ഗോവിന്ദരാജിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളായിരുന്നു ശക്തിവേലു.

ഇയാളുടെ രേഖകൾ ഉപയോഗിച്ച് ഗോവിന്ദരാജ് വാങ്ങിയതാണ് ബൈക്ക് എന്നും വ്യക്തമായി. കഴിഞ്ഞദിവസം ഗോവിന്ദരാജ് കോടതിയിൽ ഹാജരാകുകയും പിഴ അടയ്ക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts