മാതൃഭൂമി-സാഞ്ജോ ക്ലബ് മെഗാ പൂക്കള മത്സരം.

ബെംഗളൂരു : ഓണമിങ്ങെത്തിക്കഴിഞ്ഞു, മാവേലി മന്നനെ വരവേൽക്കാൻ ഉദ്യാന നഗരിയും ഒരുങ്ങിക്കഴിഞ്ഞു.

തുടർച്ചയായി രണ്ടാം വർഷവും മാതൃഭൂമിയും ബാബുസ പാളയ സാഞ്ജോ ക്ലബും ചേർന്ന് ബെംഗളൂരു മലയാളികൾക്ക് വേണ്ടി പുക്കള മൽസരം ഒരുക്കുകയാണ്.

“ദളങ്ങൾ-2023” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് 25001 രൂപയാണ് 15001,10001 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്കും ലഭിക്കും.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

പ്രോൽസാഹന സമ്മാനമായി 5 ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും.

വിജയികൾക്ക് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ സമ്മാനങ്ങൾ കൈമാറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ നോബി സക്കറിയ അറിയിച്ചു.

ആദ്യം പേര് നൽകുന്ന 25 ടീമുകൾക്ക് മാത്രമാണ് മൽസരിക്കാൻ അവസരം.

സെപ്റ്റംബർ 2 ന് ബാബുസ പാളയ സെൻ്റ് ജോസഫ് ചർച്ച് ക്യാറ്റിക്കിസം ബിൽഡിങ്ങിലാണ് മത്സരങ്ങൾ നടക്കുന്നത്.

അതേ ദിവസം ഉച്ചക്ക് 12 മുതൽ 2.15 വരെ ഓണസദ്യയും ഉണ്ടായിരിക്കും.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

തുടർന്ന് ധ്വനി ബാൻ്റ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും.

റെജിസ്ട്രേഷനും ഫൂഡ് കൂപ്പണിനും വിളിക്കുക : 9880324743,9886720184.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
[masterslider id="10"]

Related posts