ഓണം റിലീസ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംങ് ഓഫ് കൊത്ത ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം കിംങ് ഓഫ് കൊത്ത ഓണം റിലീസായി എത്തുകയാണ്.

ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ടിക്കറ്റുകള്‍ അതിവേഗത്തില്‍ വിറ്റഴിയുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

പലസ്ഥലങ്ങളിലും ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ബുക്കിംഗ് ആരംഭിച്ച ഇടങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മാസും ക്ലാസും ചേര്‍ന്ന കള്‍ട്ട് ക്ലാസിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം യുവതാരനിരയും അണിനിരക്കുന്നുണ്ട്.

സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത . മലയാളം കൂടാതെ തമിഴ്, കന്നട , തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts