ബെംഗളൂരു : മുഖ്യമന്ത്രിയാകുന്നതിന് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിജെപി. ശിവകുമാർ സമീപിച്ചാൽ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ സദാനന്ദഗൗഡ പറഞ്ഞു. ഇതേസമയം, ശിവകുമാർ മുഖ്യമന്ത്രിയാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.
Read MoreDay: 27 November 2025
അപകടരമായരീതിയിൽ മകന്റെ ബൈക്കഭ്യാസം; അച്ഛനിൽ നിന്നും 25,000 രൂപ പിഴ ഈടാക്കി പോലീസ്
ബെംഗളൂരു : അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ. മാർച്ചിൽ നടന്ന സംഭവത്തിൽ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് പ്രായപൂർത്തിയാകാത്ത മകന്റെ തെറ്റിന് അച്ഛനിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ബെംഗളൂരുവിലെ രാജാജി നഗർ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്. 17-കാരൻ അമിതവേഗത്തിൽ ബൈക്ക് ഓടിക്കുകയും ഒരുചക്രത്തിൽ ഉയർത്തുക തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ കാട്ടുകയുമായിരുന്നു. ഇതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് ട്രാഫിക് പോലീസ് കേസെടുത്തു. ബൈക്കിന്റെ ആർസി നമ്പർ കേന്ദ്രീകരിച്ചുനടത്തിയ…
Read Moreബെംഗളൂരുവിൽ നാളെ ഈ റൂട്ടുകളിൽ ഗതാഗത തടസ്സം: ബദൽ റൂട്ട് വിവരങ്ങൾ ഇതാ
ബെംഗളൂരു: കർണാടക സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നാളെ (നവംബർ 28) പാലസ് ഗ്രൗണ്ടിൽ ഐസിഡിഎസ് സുവർണ്ണ ജൂബിലി ചടങ്ങ് നടത്തും. രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി. മുഖ്യമന്ത്രിമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ ഏകദേശം 40,000 പേർ ഐസിഡിഎസ് സുവർണ്ണ ജൂബിലി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നതിനാൽ, കൃഷ്ണ വിഹാർ ഗേറ്റ്, പാലസ് ഗ്രൗണ്ട്, ബെല്ലാരി റോഡ്, ജയമഹൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. സുഗമമായ ഗതാഗതം…
Read Moreകോഴിക്കോട്-ബെംഗളൂരു ബസിൽ മദ്യപിച്ച് ‘ലക്കുകെട്ട്’ ഡ്രൈവറും ക്ലീനറും ചേർന്ന് നടത്തുന്ന അപകടയാത്ര; ചോദ്യം ചെയ്താൽ ‘ബസ് ഇടിപ്പിക്കുമെന്ന് ഭീഷണി
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്സിലെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ഭാരതി ട്രാവൽസിന്റെ ബസ്സിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറേയും മദ്യപിച്ച് ക്യാബിനിൽ കിടക്കുന്ന ക്ലീനറേയും ദൃശ്യങ്ങളിൽ കാണാം. തിങ്കളാഴ്ചയായിരുന്നു സംഭവം. സർവീസ് ആരംഭിച്ച് അസ്വാഭാവികമായ ഡ്രൈവിങ്ങ് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അഹമ്മദ് സനോബർ ആണ് വീഡിയോ പകർത്തിയത്. ക്ലീനർ പൂർണ്ണമായും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നു. ‘ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന്…
Read Moreറെയിൽവേ സ്റ്റേഷനുകളിലോ ട്രെയിനിലോ ആണെകിലും ഫോൺ നഷ്ടപ്പെട്ടാൽ ആർപിഎഫ് കണ്ടെത്തും;
തിരുവനന്തപുരം: ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു. സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക. ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനം വഴി 120…
Read Moreഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം…
Read Moreഡോക്ടറും രോഗിയും ഒരുമിച്ച് പാടി ഒരു സർജറി; വീഡിയോ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ വൈറൽ
കോട്ടയം :ഡോക്ടറും രോഗിയും ഒരുമിച്ച് പാടി ഒരു സർജറി നടത്തിയത് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ആയിരുന്നു ചൊവ്വാഴ്ച്ച ആയിരുന്നു സംഭവം കൈയ്യിൽ ഉണ്ടായ പൊട്ടലിന് സർജറി നിർദ്ധേശിച്ചതിനെ തുടർന്ന് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ സർജറിക്ക് ഇടയിൽ രോഗിയായ ഗായികയോട് പാട്ട് പാടുമോ എന്ന് ചോദിച്ചു. എന്നോട് ഒപ്പം പാടാൻ തയ്യാറാണെങ്കിൽ ഞാനും പാടാം എന്നായി രോഗി ഗായകൻ കൂടിയായ ഡോ: ഗണേശ് കുമാർ കൂടെ പാടിയതോടെ രംഗം ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന നഴ്സ് ഫോണിൽ പകർത്തി സോഷ്യൽ മീഡിയായിൽ…
Read Moreസർക്കാർ ജീവനകാരനായ ഭർത്താവിന്റെ സ്ത്രീധന പീഡനം കാരണം കനാലിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല
ബെംഗളൂരു : ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനം സഹിക്കവയ്യാതെ യുവതി മരണക്കുറിപ്പ് എഴുതിവച്ച് ശിവമോഗയിലെ ഭദ്ര ബൽദണ്ട കനാലിലേക്ക് ചാടി . സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കനാലിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല. വാർത്ത പുറത്തുവന്നയുടൻ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയി . ഭർത്താവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവത്തിൽ ഹോളെഹൊന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഭദ്രാവതിയിലെ ഡി.ബി. ഗ്രാമത്തിൽ നിന്നുള്ള ലതയുടെയും ശിക്കാരിപുര താലൂക്കിലെ ഡിണ്ടിനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ഗുരുരാജിന്റെയും വിവാഹം 2025 ഏപ്രിൽ 14-നാണ്…
Read Moreനഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തി; നൈജീരിയൻ പൗരൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ശേഖരിച്ചുവെച്ച വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്കൃത വസ്തുക്കളുമാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം പിടികൂടിയത്. ഇവയ്ക്ക് മൊത്തം 23.74 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സാത്തനൂർ മെയിൻ റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചുവെച്ച നൈജീരിയൻ പൗരൻ ഇജികെ സെഗ്വുവിനെ(42) പോലീസ് അറസ്റ്റുചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം…
Read More