കോഴിക്കോട്-ബെംഗളൂരു ബസിൽ മദ്യപിച്ച് ‘ലക്കുകെട്ട്’ ഡ്രൈവറും ക്ലീനറും ചേർന്ന് നടത്തുന്ന അപകടയാത്ര; ചോദ്യം ചെയ്താൽ ‘ബസ് ഇടിപ്പിക്കുമെന്ന് ഭീഷണി

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്സിലെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ഭാരതി ട്രാവൽസിന്റെ ബസ്സിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറേയും മദ്യപിച്ച് ക്യാബിനിൽ കിടക്കുന്ന ക്ലീനറേയും ദൃശ്യങ്ങളിൽ കാണാം.

തിങ്കളാഴ്ചയായിരുന്നു സംഭവം. സർവീസ് ആരംഭിച്ച് അസ്വാഭാവികമായ ഡ്രൈവിങ്ങ് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അഹമ്മദ് സനോബർ ആണ് വീഡിയോ പകർത്തിയത്. ക്ലീനർ പൂർണ്ണമായും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

‘ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന് ശേഷമാണ് ഇയാൾ ബസ് നിർത്താൻ തയ്യാറായത്’, അഹമ്മദ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തിൽ, ഇദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റൊരു ഡ്രൈവറെത്തി വളരെ വൈകിയാണ് യാത്ര പുനരാരംഭിക്കാനായത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വരുന്നത്. വാഹനം നിർത്താൻ ആവശ്യപ്പെടുമ്പോൾ ഇയാൾ യാത്രക്കാർക്കെതിരേ കയർക്കുന്നത് വീഡിയോയിൽ കാണാം. ബസ് ഇടിപ്പിച്ച് കൊല്ലുമെന്നും ആരും രക്ഷപ്പെടില്ലെന്നും ഇയാൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts