ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്.

മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ആറ് മാസം മുൻപാണ് അർ‌ച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ ഷാരോൺ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts