പതാകാ രാഷ്ട്രീയം ഏശിയില്ല, വിഷയത്തിൽ അഭിപ്രായമറിയിക്കാൻ യെദിയൂരപ്പയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : കർണാടകയ്ക്കായി പ്രത്യേക പതാക ആവിഷ്കരിച്ച നടപടിയിൽ, ബിജെപി പാലിക്കുന്ന മൗനത്തെ ചോദ്യംചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. പതാകയ്ക്കു കേന്ദ്ര സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ സംസ്ഥാനത്തുനിന്നുള്ള ബിജെപി എംപിമാരും പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും സമ്മർദം ചെലുത്താൻ തയാറല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

കർണാടകയ്ക്കു വേണ്ടി രൂപകൽപന ചെയ്ത അഭിമാനപ്പതാക മഞ്ഞ, വെള്ള, ചുവപ്പു നിറങ്ങളിലായാണുള്ളത്. സംസ്ഥാനത്തിന്റെ ചിഹ്നമായ ഇരുതലയുള്ള ‘ഗണ്ഡബറുണ്ട’ പക്ഷിയും നടുവിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. പതാക രൂപീകരണത്തിനായി സമിതിയെ നിയോഗിച്ച സർക്കാർ നടപടിയെ നേരത്തേ യെഡിയൂരപ്പ വിമർശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts