ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് ഫ്രഞ്ച് പ്രസിഡന്റ്.

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി പത്​നി ബ്രിഗിറ്റെ മാരി ​ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ മാക്രോണിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

നമുക്കിടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാക്രോണ്‍ വൈകിട്ടു ആഗ്രയില്‍ താജ് മഹലും സന്ദര്‍ശിക്കും.

പ്രതിരോധ, ബഹിരാകാശ മേഖലകളിൽ പുതിയ കരാറുകളിൽ ഇരുവരും ഒപ്പുവെക്കുമെന്നാണ്​ കരുതുന്നത്​. പ്രധാനമന്ത്രിക്കൊപ്പം ഏറെനേരം മാക്രോൺ ചെലവഴിക്കുമെന്ന്​ ഫ്രഞ്ച്​ പ്രസിഡൻറി​​ന്‍റെ ഓഫിസ്​ അറിയിച്ചു.  വിവിധ സ്​ഥാപനങ്ങളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികളുമായി മാക്രോൺ ഇന്ന്​ സംവദിക്കും.  ​കോൺ​ഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധിയെയും അദ്ദേഹം കാണുന്നുണ്ട്​.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts