ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് ഫ്രഞ്ച് പ്രസിഡന്റ്.

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി പത്​നി ബ്രിഗിറ്റെ മാരി ​ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ മാക്രോണിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച…

Read More