ബെംഗളൂരു: തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇൻ ചാർജുമായ അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനവുമായി ജഗദീഷ് ഷെട്ടർ.
തന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎ മാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ടായിട്ടും ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത വ്യക്തിയെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതെന്ന് ഷെട്ടാർ വിമർശിച്ചു.
കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിയെ ബിജെപി ഏൽപ്പിച്ചു. പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റും മുൻ കർണാടക കേഡർ ഐപിഎസ് ഓഫീസറുമായ കെ അണ്ണാമലൈയെ കോ-ഇൻചാർജ് ആയാണ് ചുമതലപ്പെടുത്തിയത്.
എന്തുകൊണ്ടാണ് ഒരു സീറ്റിൽ പോലും സ്ഥാനാർത്ഥിയെ നിശ്ചയിക്കാത്തതെന്ന് എനിക്ക് മനസ്സിലായില്ല അണ്ണാമലൈയുടെ ചുമതലക്ക് പിന്നിൽ രാഷ്ട്രീയ ലോബിയാണോ എന്നും ഷെട്ടർ ചോദിച്ചു. ഞങ്ങൾ മന്ത്രിമാരായിരിക്കുമ്പോൾ അദ്ദേഹം ഐപിഎസ് ഓഫീസറായി പ്രവർത്തിച്ചു. ഇപ്പോൾ അദ്ദേഹം ഇലക്ഷൻ കോ-ഇൻചാർജ് ആണ്. ഞങ്ങൾ അവരുടെ കീഴിൽ ചെറിയ കുട്ടികളെപ്പോലെ ഇരിക്കുന്നു. എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്നും ഷെട്ടർ ചോദിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെയാണ് ബിജെപി നിയമിച്ചത്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെട്ടു. വെറും 4-5 സീറ്റുകൾ മാത്രമാണ് അവർ നേടിയതെന്നും ഷെട്ടർ കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.