മതപരിവർത്തന ആരോപണം; മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിൽ

 ബെംഗളൂരു: മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകിയതിന് പിന്നാലെ കുടകിൽ മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റർ വി. കുര്യാച്ചൻ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ട് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലാണ് സംഭവം. ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത്…

Read More

ദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.

ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57)  മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത്  ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം  മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.…

Read More
Click Here to Follow Us