ദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.

ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57)  മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത് 

ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം  മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ബൈരേനഹള്ളിയിലെ ദളിത് കോളനിയിൽ ഉള്ളത് 100 ​​ൽ അതികം ദളിത് കുടുംബങ്ങളാണ് അതിൽ 90 ശതമാനം പേരും ഭൂരഹിതരാണ്. ഇവർക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മരണപടുന്ന ദളിതരുടെ മൃതദേഹങ്ങൾ NH-234 ന്റെ റോഡരികുകളിൽ വരെ സംസ്‌കരിക്കാറുണ്ടെന്നാണ് ഇവിടെത്തെ ജനങ്ങൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts