ഒരു കോടി രൂപയുടെ വിലമതിക്കുന്ന വ്യാജ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു.

ബെംഗളൂരു : കലാശിപാളയ ഇലക്ട്രോണിക് മൊത്ത വിതരണകേന്ദ്രമായ എസ്.പി. റോഡിലെ ശ്രീവിനായക ഇലക്ട്രോണിക് പ്ലാസയിൽ പ്രവർത്തിച്ചിരുന്ന പ്രകാശ് ടെലികോം എന്ന സ്ഥാപനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഒരുകോടിയോളംരൂപ വിലമതിക്കുന്ന വ്യാജ ഉപകരണങ്ങൾ പിടിച്ചെടുത്തു.

കടയിൽനിന്ന് പ്രമുഖ കമ്പനികളുടെ പേരിൽ വിൽപ്പനയ്ക്കെത്തിച്ച ഒരുകോടിയോളംരൂപ വിലമതിക്കുന്ന വ്യാജ ഉപകരണങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ആപ്പിൾ, സാംസങ്, ഒപ്പോ, വിവോ, റിയൽമീ തുടങ്ങിയ കമ്പനികളുടെ പേരിലുള്ള ഹെഡ്‌സെറ്റുകളും പെൻഡ്രൈവുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ഇതിൽ ഭൂരിഭാഗവുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ നിന്നുമുള്ള ഉപകരണങ്ങൾ കർണാടകത്തിലെ വിവിധ ജില്ലകളിലേക്ക് മൊത്തമായും ചില്ലറയായും വിറ്റിരുന്നുവെന്നാണ് കണ്ടെത്തൽ കൂടാതെ ഈ ഉപകരണങ്ങളെല്ലാം വിറ്റഴിച്ചിരുന്നത് ഇവയുടെ യഥാർഥ വിലയുടെ മൂന്നിരട്ടിയോളം ലാഭം ഈടാക്കികൊണ്ടായിരുന്നു.

സി.സി.ബി. അസിസ്റ്റന്റ് കമ്മിഷണർ ജഗന്നാഥ് റായ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് കടയിൽ പരിശോധന നടത്തിയത്. കടയുടമയായ മോഹൻലാൽ എന്ന ജാക്കിക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി സി.സി.ബി. കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us