തിരക്കേറിയ ട്രെയിനിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

30 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതാണെന്നും തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ഷീറ്റുകളിലും പുതപ്പുകളിലും പൊതിഞ്ഞ് ബംഗാർപേട്ട്-സർ എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) ബെംഗളൂരു എക്‌സ്പ്രസ് (06527) സീറ്റിനടിയിലേക്ക് വെച്ചതുമാണെന്നാണ് പ്രാഥമിക പോലീസ് നിഗമനം.

യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കെജിഎഫിലെ കോറോമാണ്ടൽ സ്റ്റേഷനിൽ നിന്നാണ് എസി ടെക്നീഷ്യനായ സന്തോഷ് കുമാർ കെ ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. രാത്രി 8.40 ഓടെ സീറ്റിനടിയിൽ ഒരു ബാഗേജ് അയാൾ ശ്രദ്ധിച്ചു. രാത്രി 11 മണിയോടെ ട്രെയിൻ ബൈയ്യപ്പനഹള്ളിയിലെ എസ്എംവിടിയിൽ എത്തിയപ്പോൾ യാത്രക്കാരെല്ലാം കോച്ചിൽ നിന്ന് ഇറങ്ങിയെങ്കിലും ബാഗേജുകൾ ആരും എടുത്തില്ല.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് കുമാർ റെയിൽവേ ഗാർഡിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പൊതി തുറന്ന് നോക്കിയപ്പോൾ യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് റെയിൽവേ പോലീസ് ജാഗ്രതാ നിർദേശം നൽകി. മൃതദേഹത്തിൽ കഴുത്തിന്റെ ഇരുവശങ്ങളിലും മുറിവുകളുണ്ടായിരുന്നു. യുവതി കുത്തേറ്റ് മരണപെട്ടതാകാം എന്നും മൃതദേഹം ട്രെയിനിൽ തള്ളിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

കൊലയാളികൾ മൃതദേഹം നാല് പ്ലാസ്റ്റിക് കവറുകളിലും അഞ്ച് പുതപ്പുകൾ കൊണ്ടും ആണ് പൊതിഞ്ഞിരുന്നത്.

ബംഗാർപേട്ടയിലെ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബൈയ്യപ്പനഹള്ളി റെയിൽവേ പോലീസ് സ്റ്റേഷനിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts