റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ മാലിന്യപ്പെട്ടിയിലാണ് ശവശരീരം കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ബെംഗളൂരു ഡിവിഷന്‍ അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ കുസുമ ഹരിപ്രസാദ് പറഞ്ഞു.  മൃതദേഹം ആരാണ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts