കോൺസ്റ്റബിളിനെ ആക്രമിച്ചു; പ്രതിക്ക് നേരെ വെടിയുതിർത്ത് പോലീസ്

ബെംഗളൂരു: ശനിയാഴ്ച രാവിലെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പുർലെ റോഡിലെ പുതുതായി വികസിപ്പിച്ച റെസിഡൻഷ്യൽ ലേഔട്ടിൽ ഒരു പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കുത്തു കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ സ്വയരക്ഷയുടെ ഭാഗമായി ശിവമോഗ പോലീസ് വെടിവച്ചു.

രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പുതുതായി വികസിപ്പിച്ച റെസിഡൻഷ്യൽ ലേഔട്ടിലേക്ക് എത്തിയാണ് അസ്ലമിനെ പിടികൂടിയത്. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോലീസ് കോൺസ്റ്റബിളിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഇൻസ്പെക്ടർ വലതുകാലിൽ വെടിയുതിർത്തത്

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

അസ്ലമിനെയും കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച നഗരത്തിൽ അശോക് പ്രഭു എന്ന 45കാരന് കുത്തേറ്റ സംഭവത്തിൽ സാഗർ സ്വദേശി ആസിഫിനെ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അസ്‌ലമിനായി ഇവർ തിരച്ചിൽ നടത്തിവരികയായിരുന്നു. നാല് പേർ ചേർന്നാണ് പ്രഭുവിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts