ദക്ഷിണ കന്നഡയിൽ പന്നിപ്പനി; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ബെംഗളൂരു: ജില്ലയിലെ കെൽറായിയിലെ പന്നിവളർത്തൽ കേന്ദ്രത്തിൽ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏതാനും പന്നികൾക്ക് പന്നിപ്പനി ബാധിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരുൺ വന്ദ്‌സെ പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നീർമാർഗ ഗ്രാമത്തിലെ കെൽറായിയിൽ പ്രകാശ് നടത്തുന്ന ഫാമിലെ കുറച്ച് പന്നികൾക്ക് പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഒക്ടോബർ രണ്ടാം വാരത്തിലാണ് അണുബാധ കണ്ടെത്തിയത്. രോഗം ബാധിച്ച പന്നികളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ ലബോറട്ടറിയിലേക്ക് അയച്ചു, തുടർന്ന് ഒക്ടോബർ 31 ന് പന്നിപ്പനി സ്ഥിരീകരിച്ചു.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

ഫലം വരുമ്പോഴേക്കും ഫാമിലെ 200 പന്നികളിൽ 120 എണ്ണം പകർച്ചവ്യാധി ബാധിച്ച് ചത്തിരുന്നുവെന്ന് അരുൺ പറഞ്ഞു. ബാക്കിയുള്ള പന്നികളെ ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയോടെയാണ് കൊന്നത്. രോഗബാധിത മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്, അതേസമയം 10 ​​കിലോമീറ്റർ പ്രദേശം വിജിലൻസ് സോണായി പ്രഖ്യാപിച്ചു.

അതേസമയം, അണുബാധ മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പടരാത്തതിനാൽ ആളുകൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എംആർ രവികുമാർ പറഞ്ഞു. പന്നിയിറച്ചി ശരിയായി പാകം ചെയ്താൽ അത് കഴിക്കുന്നതിൽ ഒരു ദോഷവുമില്ലന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
[masterslider id="10"]

Related posts

Click Here to Follow Us