വേദനസംഹാരി ലഹരിക്കയി കുത്തിവെച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമ അറസ്റ്റിൽ

ബെംഗളൂരു: വേദനസംഹാരി ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെച്ചതിനെത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമയെ പോലീസ് അറസ്റ്റുചെയ്തു.

ഗുളിക കൂടുതൽ അളവിൽ ശരീരത്തിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജാജി നഗറിലെ മൻദീപ് ഫാർമസി ഉടമ മനീഷ് കുമാറാണ് അറസ്റ്റിലായത്. രാജാജി നഗർ സ്വദേശികളായ ഗോപി (27), അഭിലാഷ് (23) എന്നിവരാണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

വേദനസംഹാരിയായ ഗുളിക ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെക്കുകയായിരുന്നു. അവശനിലയിലായ സുമന്തി(25)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാർമസി ഉടമയ്ക്കെതിരേ രാജാജി നഗർ വയലികാവൽ പോലീസ് കേസെടുത്തത്.

സുഹൃത്തുക്കളായ മൂന്നുപേരും ജന്മദിനാഘോഷത്തിനായി ഒത്തുചേരുകയായിരുന്നു. മൂന്നുപേരും ചേർന്ന് ഫാർമസിയിൽനിന്നു ഗുളികയും വെള്ളവും സിറിഞ്ചും വാങ്ങി വീടിനുസമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽവെച്ച് ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെച്ചു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

രണ്ടുതവണ ശരീരത്തിൽ കുത്തിവെച്ചുവെന്നാണ് ചികിത്സയിലായ സുമന്ത് പോലീസിന് മൊഴിനൽകിയത്. അവശനിലയിലായ ഗോപിയെയും അഭിലാഷിനെയും വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts