ബെംഗളൂരു : നഗരത്തിലെ മലയാളികൾ കൂട്ടമായി താമസിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് മഡിവാള.
അയ്യപ്പക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല .. , അത് ജാലഹള്ളിയാകട്ടെ, മഡവാളയാകട്ടെ, കൃഷ്ണരാജപുരമാകട്ടെ, മാർക്കറ്റ് ആകട്ടെ ,ജെ.സി.നഗർ ആകട്ടെ .. അങ്ങനെ അങ്ങനെ..
കഴിഞ്ഞ തലമുറയിൽ ഇവിടെ എത്തുകയും ഈ മണ്ണിൽ വേരുറപ്പിക്കുകയും ചെയ്ത മലയാളികളെ നിങ്ങൾക്ക് ജാലഹള്ളി – പീനിയ മേഖലക്ക് ചുറ്റുമായി കാണാം.
എല്ലാവർക്കും വളരാനുള്ള സൗകര്യങ്ങൾ മാത്രം നൽകിയ ഈ നഗരത്തിൽ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുന്ന മലയാളികളെ നിങ്ങൾക്ക് മഡിവാളിയും ചുറ്റം കാണാൻ കഴിയും, ഒരു ബസ്സകലത്തിൽ പിറന്ന നാടുമായി പൊക്കിൾ കൊടി ബന്ധം സൂക്ഷിക്കുന്നവരാണ് അവർ.
ഇത്തരം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന സൃഷ്ടികൾ അനാദൃശവും അനന്യവുമാവാറുണ്ട് എന്നത് ചരിത്രം.
ഇത്തരം ഒരു ഹ്രസ്വ ചലച്ചിത്ര ഗാനമാണ് “മഡിവാള ലഹള” എന്ന ചിത്രത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ കത്തിപ്പടർന്നത്.
മഡിവാളയിലെ പച്ചക്കറി പൂ മാർക്കറ്റിന്റെ ദൃശ്യഭംഗി കൃത്യമായി ഒപ്പിയെടുത്ത ഛായാഗ്രാഹകന്റെ ശ്രമങ്ങളെ അഭിനന്ദിക്കാതെ തരമില്ല. മഡിവാളക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തന്നെ നഗരത്തിലെ മറ്റ് പ്രധാന ആകർഷണങ്ങളെയും ഉൾപ്പെടുത്താനുള്ള ബുദ്ധിപരമായ ശ്രമം സംഗീത സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
ചടുല താളത്തിൽ സൃഷ്ടിക്കപ്പെട്ട ഗാനം യുവതയുടെ കരുത്ത് വിളിച്ചോതുന്നു.
പ്രത്യേകിച്ച് അഭിനയിക്കേണ്ട ആവശ്യം ഇല്ലാത്ത നമുക്ക് ചുറ്റും എന്നും കാണുന്ന കഥാപാത്രങ്ങൾ അനിതരസാധാരണമായി എങ്ങനെയോ ഫ്രെയിമിൽ വന്ന് കയറിയതാണോ എന്ന് സംശയിക്കും.
അതേ സമയം ഗാന രചയിതാവിന്റെ കാര്യത്തിൽ കൊച്ചു തുമ്പിയേ കൊണ്ട് കല്ലെടുപ്പിക്കാനുള്ള ശ്രമം നടത്തിയോ എന്ന് സന്ദേഹം പ്രകടിപ്പിച്ചാൽ തെറ്റാകില്ല.
എന്തിന് കൂടുതൽ പറയുന്നു ,24 മണിക്കൂറിൽ പതിനായിരത്തിലധികം പേർ കണ്ട ചലച്ചിത്ര ശകലം നിങ്ങൾക്ക് തന്നെ വിലയിരുത്താം.
https://m.youtube.com/watch?v=31sOpRy7Ko8&feature=youtu.be
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.