‘ബിജെപി’ വെബ്സൈറ്റ് ‘ബീഫ്’ വെബ്സൈറ്റാക്കി ഹാക്കർമാർ!!

ബിജെപിയുടെ ഡല്‍ഹി ഘടകം വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം!! രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഹാക്കര്‍മാര്‍ പണി പറ്റിച്ചത്. ഹാക്ക് ചെയ്തത് “Shadow V1P3R” ആണെന്നും സൈറ്റില്‍ കുറിച്ചിരുന്നു.

പാര്‍ട്ടി നേതൃത്വം, ചരിത്രം, ഭരണഘടന തുടങ്ങിയ വിവരങ്ങളെല്ലാം സൈറ്റില്‍ നിന്നും നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം ബീഫ് മെനു കൂട്ടിച്ചേര്‍ത്തു. നാവിഗേഷന്‍ ബാറിലുണ്ടായിരുന്നു ബിജെപി (BJP) എന്ന മൂന്നക്ഷരം നീക്കം ചെയ്ത് പകരം ബീഫ് (BEEF) എന്ന് ചേര്‍ക്കുകയായിരുന്നു. ‘ബിജെപി ചരിത്രം’ ബീഫ് ചരിത്രമെന്നും ‘ബിജെപിയെ കുറിച്ച്’ എന്നിടത്ത് ബീഫിനെ കുറിച്ചെന്നും തിരുത്തി.

  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!

ബീഫ് ഇനങ്ങള്‍ എന്ന പേരില്‍ ഒരു ടാബ് കൂട്ടിച്ചേര്‍ത്ത ഹാക്കര്‍മാര്‍ ബീഫ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത് എങ്ങനെയാണെന്നും എഴുതിച്ചേര്‍ത്തു. അതേസമയം, ഹോംപേജിലെ മറ്റു വിവരങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് ഒന്‍പത് മണിയോടെ ബിജെപി തിരിച്ചുപിടിച്ചു.

  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

കഴിഞ്ഞ മാര്‍ച്ചിലും ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ഹാക്കര്‍മാര്‍ വിവരങ്ങള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വീണ്ടും വെബ്‍സൈറ്റ് ബിജെപി തിരിച്ചു പിടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us