ബൈജൂസ് ആപ്പിന്റെ ഒരു വർഷത്തെ വരുമാനം 1430 കോടി!!

ബെംഗളൂരു: 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാർട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി. മുൻവർഷം 490 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്.

രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാനായതും പണംകൊടുത്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻതോതിൽ വർധനയുണ്ടായതുമാണ് വരുമാനം വർധിപ്പിച്ചത്. അതിനാൽ നടപ്പ് സാമ്പത്തിക വർഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു.

2018 ജൂണിലെ കണക്കുപ്രകാരം പണംകൊടുത്ത് ഉപയോഗിക്കുന്നവർ 12.6 ലക്ഷം പേരായിരുന്നു. നിലവിൽ 3.5 കോടി രജിസ്റ്റർ ചെയ്ത വരിക്കാരാണുള്ളത്. ഇതിൽ പണംകൊടുത്ത് ഉപയോഗിക്കുന്നവർ 24 ലക്ഷം പേരാണ്. വിവിധ ഭാഷകൾകൂടി ഉൾപ്പെടുത്തി രാജ്യത്തൊട്ടാകെ പ്രചാരത്തിലാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ബൈജൂസ് വ്യക്തമാക്കി.

ഏറ്റവും വലിയ 10 നഗരങ്ങൾക്ക് പുറത്തുള്ളവരാണ് 60 ശതമാനം ഉപയോക്താക്കളും. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷയിൽ പഠനത്തിനുള്ള അവസരം ലഭിക്കുമ്പോൾ ആപ്പിന് കൂടുതൽ സ്വീകാര്യതവരുമെന്നും ബൈജൂസ് ആപ്പിന്റെ ചീഫ് എക്സിക്യുട്ടീവായ ബൈജു രവീന്ദ്രൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us