സംസ്ഥാനത്ത് ജനത്തിന് ഇനി വൈദ്യുതിക്ക് അധികനിരക്ക് കൊടുക്കേണ്ടിവരും!

ബെംഗളൂരു: നഗരത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മാസം 25 രൂപയുടെ വർധനവുണ്ടാകും. സംസ്ഥാനത്തെ അഞ്ച് വൈദ്യുത കമ്പനികൾക്കും യൂണിറ്റിന് 33 പൈസ വർധിപ്പിക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അനുമതിനൽകി.

യൂണിറ്റിന് 1.20 രൂപ (17.37 ശതമാനം) വർധിപ്പിക്കണമെന്നായിരുന്നു കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇത് സാധ്യമല്ലാത്തതിനാൽ 33 പൈസ (4.8 ശതമാനം) വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കമ്മിഷൻ ചെയർമാൻ ശംഭു ദയാൽ മീണ പറഞ്ഞു.

  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!

വൈദ്യുതി ഉത്പാദനത്തിന്റെ മൊത്തത്തിലുള്ള ചെലവ് നികത്താൻ വൈദ്യുതിനിരക്ക് ഉയർത്താതെ നിവൃത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 3.5 രൂപയും 30 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 4.95 രൂപയുമാണ് ചെലവ്. 101-200 യൂണിറ്റ്, 201-300 യൂണിറ്റ് എന്നിവയ്ക്ക് യൂണിറ്റിന് 6.5, 7.55 എന്നിങ്ങനെയാണ് ചെലവ് വരുന്നത്.

യൂണിറ്റിന് 1.01 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുമെന്ന് കണ്ടതിനെ തുടർന്നാണ് 33 പൈസയുടെ വർധന നടപ്പാക്കിയത്. 2018 ഒക്ടോബറിൽ ബെസ്കോം 14 പൈസ വർധിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
[masterslider id="10"]

Related posts

Click Here to Follow Us