അഡ്മിഷന്‍ ഫോമില്‍ മതത്തിന്‍റെ കോളത്തില്‍ ‘മനുഷ്യത്വം’ ചേര്‍ത്ത് കോളേജ്!!

കൊല്‍ക്കത്ത: അഡ്മിഷന്‍ ഫോമില്‍ മതത്തിന്‍റെ കോളത്തില്‍ ‘മനുഷ്യത്വം’ ചേര്‍ത്ത് ബിതുന്‍ വുമന്‍സ് കോളേജ്. 1879ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിതുന്‍ കോളേജ് കൊല്‍ക്കത്ത സര്‍വകലാശാലയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിതമായി മതതിന്‍റെ കോളം പൂരിപ്പിക്കേണ്ടി വരുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഈ മാറ്റം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

നിര്‍ബന്ധപൂര്‍വ്വം മതം തിരഞ്ഞെടുക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു മാറ്റമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ മമതാ റെ പറഞ്ഞു. മതം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാനേജ്മെന്‍റിന്‍റെ തീരുമാനമെന്നും  മമതാ പറഞ്ഞു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

മനുഷ്യ രാശിയുടെ ഏറ്റവും വലിയ മതമായി മനുഷ്യത്വത്തെ കണക്കാക്കുന്നുവെന്നും മമതാ പറഞ്ഞു. ഇത്തരമൊരു ചരിത്ര മാറ്റം കൊണ്ട് വന്ന ബിതുന്‍ കോളേജിനെ അഭിനന്ദിക്കാതെ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts