സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗംകൂടി; മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങും; വൈദ്യുതിനിരക്ക് വർധന തീരുമാനം ഉടൻ എന്ന് മന്ത്രി

ബെംഗളൂരു : വേനൽക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ വർധനവ്.

ഇതോടെ വൈദ്യുതി ആവശ്യം നിറവേറ്റാൻ ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതായി ഊർജവകുപ്പു മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.

ജനുവരിയിൽ അഞ്ചു ശതമാനമാണ് കൂടിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളാകുമ്പോൾ ആവശ്യകത ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്ന വൈദ്യുതി ജൂണിന്ശേഷം തിരിച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തിയതായും മന്ത്രി അറിയിച്ചു.

ചൂടു കൂടിയതോടെ എ.സി., ഫാൻ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെ പ്രവർത്തനം കുത്തനെ വർധിച്ചതാണ് വൈദ്യുതി ഉപഭോഗം ഉയരാൻ കാരണം.

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ‘എസ്‌കോമു’കളും വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച് എല്ലാ വർഷവും നിർദേശങ്ങൾ സമർപ്പിക്കാറുണ്ട്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കേട്ടശേഷമാണ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ (കെ.ഇ.ആർ.സി.) തീരുമാനമെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts