പുനർജനി; പ്രതിപക്ഷ നേതാവിനെതിരെ കെ ജെ ഷൈൻ

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്ക് വേണ്ടി ശേഖരിച്ച പണം കൊണ്ട് നല്‍കിയ സഹായങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിടട്ടെയെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. ഡിസിസി സെക്രട്ടറി ആയിരുന്ന രാജേന്ദ്രപ്രസാദ് ആണ് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും ഷൈന്‍ പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ഷൈന്‍ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമപരം ആയിട്ടാണോയെന്ന് പരിശോധിക്കണമെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടായിരുന്നു ആദ്യം പുറത്ത് വന്നത്. വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് ഇതില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts