ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാക് സ്കോര്‍ 105!! വിന്‍ഡീസിന് ഉജ്വല വിജയം.

ലണ്ടന്‍: ലോകകപ്പ് രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ പാകിസ്താനെ ചുരുട്ടിക്കൂട്ടി വെസ്റ്റിൻഡീസ് ഈ ലോകകപ്പിലെ ആദ്യ ജയം ആഘോഷിച്ചു.  ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കം മോശമാക്കിയില്ല. ഗംഭീര വിജയത്തോടെ തന്നെ വിന്‍ഡീസ് ലോകകപ്പില്‍ അക്കൗണ്ട് തുറന്നു. മുന്‍ ജേതാക്കളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്.

നാല് ബൗണ്ടറിയും മൂന്ന് സിക്സറും പായിച്ച ക്രിസ് ഗെയ്ല്‍ അര്‍ഥ സെഞ്ചുറി നേടി. നിക്കോളസ് പൂരൻ 19 പന്തിൽ നിന്ന് 34 റൺസെടുത്ത് പുറത്താകാതെ നിന്നു. നാല് വിക്കറ്റെടുത്ത ഓഷന്‍ തോമസും മൂന്ന് വിക്കറ്റെടുത്ത ജേസന്‍ ഹോള്‍ഡറുമാണ് ബോളിംഗ് നിരയില്‍ തിളങ്ങിയത്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

പാക്കിസ്ഥാന്‍റെ രണ്ടു വിക്കറ്റുകളാണ് റസല്‍ കൊയ്തത്. നിശ്ചിത 50 ഓവർ പൂർത്തിയാകാൻ 218 പന്ത് ശേഷിക്കെയായിരുന്നു വിൻഡീസിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍റെ ഇന്നിംഗ്സ്  21.4 ഓവറില്‍ അവസാനിച്ചു. വിൻഡീസ് 13.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

മൂന്നക്കം കണ്ട പാക് നിരയിൽ 22 റൺസ് വീതമെടുത്ത ഫഖർ സമാൻ, ബാബർ അസം എന്നിവർ ടോപ് സ്കോറർമാരായി. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡി൦ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ, ലോകകപ്പിലെ ഏറ്റവു൦ കുറഞ്ഞ രണ്ടാ൦ പാക് സ്‌കോര്‍ എന്ന നാണക്കേടിലേക്ക് പാക്കിസ്ഥാനെത്തി. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1992-ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 74 റണ്‍സാണ് ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഏറ്റവും ചെറിയ സ്‌കോര്‍.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

ട്രെന്‍ഡ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറും ഇതു തന്നെയാണ്. 2009-ല്‍ കൗണ്ടി ടീം നോട്ടി൦ഗ്ഹാംഷെയര്‍ നേടിയ 57 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts