പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കി ഐശ്വര്യ റായ് 

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ്.

ദുബായില്‍ നടന്ന ഗ്ലോബല്‍ വിമൻസ് ഫോറത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ സംവദിക്കാൻ എത്തിയതാണ് താരം.

പ്രസംഗിക്കാൻ എത്തിയപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്.

നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്.

പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

നേരത്തെ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ മകള്‍ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്‌ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

മകള്‍ ജനിച്ചപ്പോള്‍ ഐശ്വര്യ തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

“ഞാൻ ജനിച്ചപ്പോള്‍ തന്നെ അമ്മ അഭിനയം നിർത്തിയത് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്.

അച്ഛൻ അടുത്തില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ക്കനുഭവപ്പെട്ടിട്ടില്ല. എന്റെ വീട്ടില്‍, പുറത്തുപോയി സിനിമ ചെയ്യാൻ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമാണ്, ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പം വീട്ടിലുണ്ടെന്ന് എനിക്കറിയാം, അതിന് ഞാൻ അവളോട് വളരെയധികം നന്ദി പറയുന്നു,” എന്നാണ് അഭിഷേക് പറഞ്ഞത് .

അഭിഷേകിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച്‌ നാളുകളായി പ്രചരിക്കുന്നുണ്ട്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

ജൂലൈയില്‍ നടന്ന ഒരു വിവാഹത്തില്‍ ദമ്പതികള്‍ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികള്‍ പ്രചരിച്ചത്.

“ഗ്രേ ഡൈവോഴ്‌സുകളുടെ” വർദ്ധനയെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങള്‍ ശക്തമായി.

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007 ഏപ്രിലിലാണ് വിവാഹിതരായത്. 2011 നവംബറിലാണ് ആരാധ്യ ജനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts